KOYILANDY DIARY

The Perfect News Portal

യാത്രയയപ്പും സുഹൃദ് സംഗമവും നടത്തി

യാത്രയയപ്പും സുഹൃദ് സംഗമവും നടത്തി. ഫയര്‍ & റസ്ക്യു ഡിപ്പാർട്ട്മെൻ്റിൽ നിന്ന് വിരമിക്കുന്ന കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ സി പി ആനന്ദന് സുഹൃത്തുക്കളും പൌ രാവലിയും ചേർന്ന് യാത്രയയപ്പ് നൽകി. കൊയിലാണ്ടി സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ ASTO പ്രമോദ് പി കെ ആധ്യക്ഷത വഹിച്ചു. ചടങ്ങ് കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. സർവ്വീസിൽനിന്ന് വിരമിച്ചെങ്കിലും തുടർന്നുള്ള നാളുകളിൽ പൊതുരംഗത്ത് സജീവമായി ഇടാപെടാൻ സാധിക്കണമെന്ന് എം.എൽ.എ പറഞ്ഞു.
RDO, തഹസിൽദാർ, റീജനൽ ഫയർ ഓഫീസർ, ജില്ലാ ഫയർ ഓഫീസർ, മുനിസിപ്പൽ ചെയർപേഴ്സൺ, വൈസ് ചെയർമാൻ, മറ്റു ഫയർ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ, സഹപ്രവർത്തകർ, മാധ്യമ സുഹൃത്തുക്കൾ, മറ്റു സർക്കാർ ഓഫീസുകളിലെ ജീവനക്കാർ, പൊതുജനങ്ങൾ, സുഹൃത്തുക്കൾ, വ്യാപാരികൾ, കുടുംബാംഗങ്ങൾ, അസോസിയേഷൻ ഭാരവാഹികൾ തുടങ്ങി നിരവധി മേഖലകളിൽ ഉള്ള ആളുകൾ സംഗമത്തിൽ പങ്കെടുത്തു. കർമ്മ മേഖലയെ രക്ഷാപ്രവർത്തനങ്ങൾ കൊണ്ട് ധന്യമാക്കിയാണ് സിപി ആനന്ദൻ പടിയിറങ്ങുന്നതെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു.
Advertisements
ഒരേസമയം തൻറെ ഔദ്യോഗിക നിർവഹണം നടത്തുന്നതിനോടൊപ്പം തന്നെ സമൂഹത്തിനോട് ഉത്തരവാദിത്വമുള്ള ഒരു വ്യക്തി എന്ന നിലയിലും സി പി ആനന്ദൻ  അവർകൾ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തിയിട്ടുണ്ടെന്നും MLA പറഞ്ഞു. ചടങ്ങിൽ വിവിധ സംഘടനകളും വ്യക്തികളും സുഹൃത്തുക്കളും അദ്ദേഹത്തിന് സ്നേഹോപഹാരം നൽകി. 27 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് സംതൃപ്തമായ മനസ്സോടുകൂടി ആണ് ഇറങ്ങുന്നത് എന്നും ഈ കാലയളവിൽ താൻ പങ്കെടുത്ത രക്ഷാപ്രവർത്തനങ്ങളെ പറ്റിയും സഹപ്രവർത്തകരെ പറ്റിയും മറക്കാൻ പറ്റാത്ത അനുഭവങ്ങളെ പറ്റിയും സി പി ആനന്ദൻ സംസാരിച്ചു.
മുൻകാലങ്ങളിൽ നേരിട്ട തിക്തമായ ജീവിത അനുഭവങ്ങളാണ് ഔദ്യോഗിക ജീവിതത്തിൽ തന്നെ കരുത്തനായ സേനാംഗം ആക്കി മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ജീവിതത്തിന് ശേഷവും തൻറെ പ്രവർത്തനങ്ങൾ സമൂഹത്തിൻറെ നന്മയ്ക്കും വികസന പ്രവർത്തനങ്ങൾക്കും വേണ്ടി മാറ്റി വയ്ക്കുമെന്ന് അദ്ധേഹം പറഞ്ഞു. ചടങ്ങിൽ Gr: ASTO പ്രദീപ് നന്ദി പറഞു.