KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി തീരദേശ റോഡിൽ ദുരിതയാത്ര. അപകടങ്ങൾ നിത്യ സംഭവം

കൊയിലാണ്ടി തീരദേശ റോഡിൽ ദുരിതയാത്ര, അപകടങ്ങൾ നിത്യ സംഭവം. ഹാർബർ മുതൽ ചെറിയമങ്ങാട് വിരുന്നു കണ്ടി വരെ തീരദേശ റോഡ് പൂർണ്ണമായും പൊട്ടി തകർന്ന് ചെമ്മൺ പാതയായിരിക്കുകയാണ്. ഹാർബർ എഞ്ചിനീയറിംങ്ങ് വിഭാഗമാണ് ഇവിടെ റോഡ് പണി നടത്തേണ്ടത്. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി ഇവിടെ അറ്റകുറ്റപ്പണികൾ ഒന്നും തന്നെ നടന്നിട്ടില്ലെന്ന് നഗരസഭാ കൗൺസിലർമാരായ, കെ. കെ. വൈശാഖ്, വി. കെ.സുധാകരൻ, സിന്ധു സുരേഷ് തുടങ്ങിയവർ പറഞ്ഞു. റോഡിൻ്റെ പരിതാപകരമായ അവസ്ഥ പരിഹരിക്കാൻ എം.എൽ.എ കാനത്തിൽ ജമീലക്ക്  പരാതി നൽകിയിട്ടുണ്ടെന്നും അറിയിച്ചു.