KOYILANDY DIARY

The Perfect News Portal

കുടുംബശ്രീയുടെ സംഘടനാമികവ് വിളിച്ചോതി പടുകൂറ്റൻ ഘോഷയാത്ര.

കൊയിലാണ്ടിയിൽ കുടുംബശ്രീയുടെ സംഘടനാമികവ് വിളിച്ചോതി പടുകൂറ്റൻ ഘോഷയാത്ര. കുടുംബശ്രീ രജതജൂബിലിയുടെ ഭാഗമായി 4,7,8, 9 തിയ്യതികളിലായി നടക്കുന്ന കലോത്സവത്തിൻ്റെ ഭാഗമായാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. നാലാം തിയ്യതി കോതമംഗലം ഗവ. സ്കൂളിൽ വെച്ച് സ്റ്റേജ് ഇതര മത്സരങ്ങൾക്ക് തുടക്കംകുറിച്ചിരുന്നു. ഇന്ന് ഘോഷയാത്രയും 8, 9 തിയ്യതികളിലായി സ്റ്റേജ് മത്സരങ്ങളും അരങ്ങേറും.

ഇന്ന് നടന്ന നിറപ്പകിട്ടാർന്ന ഘോഷയാത്ര അക്ഷരാർത്ഥത്തിൽ കൊയിലാണ്ടി നഗരത്തെയാകെ ആവശത്തിലാക്കി. കൊയിലാണ്ടി കോതമംഗലം സ്കൂൾ കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തിൻ്റെ മുൻ നിരയിൽ നഗരസഭ ചെയർപേഴ്സൻ്റെ നേതൃത്വത്തിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി. സുധ, സിഡിഎസ് ചെയർപേഴ്സൺമാർ, മറ്റ് വനിതാ കൌൺസിലർമാർ, തൊട്ടു പിറകിലായി ഒരോ വാർഡുകളിൽ നിന്നുള്ള കുടുംബശ്രീ പ്രവർത്തർ എന്നിവർ അതാത് ബാനറിന് പിന്നിൽ കേരളീയ വേഷത്തിൽ അണിനിരന്നതോടെ കുടുംബശ്രീ ഘോഷയാത്ര പെൺകരുത്തിൻ്റെ പ്രതീകമാകുകയായിരുന്നു.

 

രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആലേഖനംചെയ്ത പ്ലക്കാർഡുകളും പുലിക്കളിയും, നാടൻ കലാരൂപങ്ങളും, കേരളീയ വേഷംധരിച്ച് വരിവരിയായി നീങ്ങിയ കുടുംബശ്രീ പ്രവർത്തകരുടെ ഘോഷയാത്രയുടെ മുൻനിര കോതമംഗലം സ്കൂളിൽനിന്ന് ആരംഭിച്ച് പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് എത്തിയിട്ടും പിൻനിരക്കാർ കോതമംഗലത്ത് നിന്ന്  നീങ്ങിതുടങ്ങിയിരുന്നില്ല. ഓരോ വാർഡുകളിൽ നിന്നും നിരവധി പ്രവർത്തകരാണ് ആഘോഷപൂർവ്വം ഘോഷയാത്രയിൽ പങ്കാളികളായത്.

Advertisements

പുതിയ ബസ്സ് സ്റ്റാൻ് പരിസരത്ത് ഒത്തുചേർന്ന ശേഷം നടന്ന പുലിക്കളി ഏറെ ശ്രദ്ധേയമായി. പ്രവർത്തകർ കൈയ്യിൽ കരുതിയനൂറുകണക്കിന് ഹൈഡ്രജൻ ബലൂണുകൾ കൂട്ടത്തോടെ പറത്തിയതോടെ ആകാശത്ത് വിസ്മയ കാഴ്ഛയാണ് ഒരുങ്ങിയത്. നഗരസഭയിലെ 44 വാർഡുകളിൽ നിന്നുള്ള 716 അയക്കൂട്ടങ്ങളിൽ നിന്നായി 12912 അംഗങ്ങളെ പ്രതിനിധീകരിച്ച് 25 ഇനങ്ങളിലായി 431 അംഗങ്ങളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.