KOYILANDY DIARY

The Perfect News Portal

കരിപ്പൂരിൽ 1.1 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി

കോഴിക്കോട്: കരിപ്പൂരിൽ 1.1 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. രണ്ട് പേരിൽ നിന്നായി രണ്ട് കിലോയോളം സ്വർണമാണ് പിടികൂടിയത്. ഇരുവരും സ്വർണക്കടത്ത് സംഘത്തിൻ്റെ കാരിയർമാരാണെന്ന് കസ്റ്റംസ് അറിയിച്ചു.

അബുദാബിയിൽ നിന്നെത്തിയ നിലമ്പൂർ സ്വദേശി മിർഷാദ് 965 ഗ്രാം സ്വർണ മിശ്രിതവും ജിദ്ദയിൽ നിന്നും വന്ന മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി സഹീദ് 1174 ഗ്രാം സ്വർണ മിശ്രിതവുമാണ് കടത്താൻ ശ്രമിച്ചത്. വിമാന യാത്രാ ടിക്കറ്റിനൊപ്പം സഹീദിന് 30000 രൂപയും മിർഷാദിന് 50000 രൂപയും സ്വർണക്കടത്ത് സംഘം വാഗ്ദാനം ചെയ്തിരുന്നതായി കസ്റ്റംസ് പറഞ്ഞു.