KOYILANDY DIARY.COM

The Perfect News Portal

സർഗ്ഗ സായാഹ്നം ശില്പശാല നടത്തി

.
കൊയിലാണ്ടി: അരുൺ ലൈബ്രറി എളാട്ടേരിയുടെ നേതൃത്വത്തിൽ വർണ്ണക്കൂടാരം വായനാക്കളരിയുടെ രണ്ടാം ദിവസം സ്വർഗ്ഗ സായാഹ്നം ശില്പശാല നടത്തി. ചിറക് മുളയ്ക്കുന്ന കുരുന്നു ഭാവനയിൽ വിരിഞ്ഞുയർന്നത് പുതുമയാർന്ന കഥകളും കവിതകളും. രണ്ടാം ക്ലാസുകാരി മുതലുള്ള കുട്ടികളുടെ സർഗ്ഗാത്മകതയ്ക്ക് നിറച്ചാർത്ത് നൽകിയപ്പോൾ പിറവികൊണ്ടതിൽ പലതും ധന്യമായ സൃഷ്ടികൾ.
കളിയും കാര്യവുമായി ദിലീപ് അണേലയാണ് കുട്ടികൾക്ക് ഭാവനയുടെ ചിറക് നൽകി  സർഗ്ഗസൃഷ്ടിക്ക് കളമൊരുക്കിയത്. ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ, പ്രസിഡണ്ട് എൻ.എം. നാരായണൻ, കെ. റീന, കെ. ജയന്തി, കെ കെ രാജൻ, ടി. എം. ഷീജ, എൻ. ശ്രീധരൻ എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!