KOYILANDY DIARY

The Perfect News Portal

സിപിഐയുടെ ദേശീയ പാർടി പദവി നഷ്ടം സാങ്കേതികം മാത്രം: കാനം രാജേന്ദ്രൻ

തിരുവനന്തപുരം; സിപിഐയുടെ ദേശീയ പാർടി പദവി ഒഴിവാക്കിയ തെരഞ്ഞെടുപ്പ്‌ കമീഷൻ തീരുമാനം സാങ്കേതികം മാത്രമാണെന്ന്‌ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഏതെങ്കിലുമൊരു മാനദണ്ഡംമാത്രം നോക്കിയാവരുത് തീരുമാമെന്നതാണ് സിപിഐയുടെ ആവശ്യം. ഇതു തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകിരിച്ചിട്ടില്ല.

Advertisements

തുടർകാര്യങ്ങൾ അഖിലേന്ത്യാ നേതൃത്വം തീരുമാനിക്കും. പദവി നഷ്ടം സംഘടനാപ്രവർത്തനത്തിന് തടസമാകുന്നില്ല. അംഗീകാരമില്ലാത്ത കാലത്തും പാർടി പ്രവർത്തിച്ചിട്ടുണ്ടെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്‌ കാനം മറുപടി നൽകി.