KOYILANDY DIARY

The Perfect News Portal

ഗോമൂത്രം കുടിക്കരുത്: അപകടകാരിയായ 14 തരം ബാക്ടീരിയകൾ ഉണ്ടെന്ന് പഠനം

ന്യൂഡൽഹി: ​ഗോമൂത്രത്തിൽ അപകടകാരികളായ 14 തരം ബാക്‌ടീരിയകൾ അടങ്ങിയിട്ടുണ്ടെന്നും കുടിക്കുന്നത് ​ഗുരതരമായ ആരോ​ഗ്യപ്രശ്‌ന‌‌‌‌‌‌‌ങ്ങൾ ഉണ്ടാക്കുമെന്നും പഠനം. ഗോമൂത്രം മനുഷ്യന്‍ നേരിട്ട് കുടിച്ചാല്‍ ഉദരസംബന്ധമായ ഗുരുതരഅസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് ഉത്തര്‍പ്രദേശിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐവിആർഐ) നടത്തിയ പഠനത്തിൽ പറയുന്നു.


ഐവിആർഐ ഗവേഷകനായ ഭോജ് രാജ് സിങ്ങും ഒരു കൂട്ടം പിഎച്ച്ഡി വിദ്യാർഥികളും ചേർന്നാണ് പരീക്ഷണം നടത്തിയത്. ഇ കോളി സാന്നിധ്യമുള്ള 14 തരം ബാക്ടീരിയകളാണ് ഗോമൂത്രത്തില്‍ അടങ്ങിയിട്ടുള്ളത്. ഗോമൂത്രം പരിശുദ്ധമാണെന്ന വിശ്വാസം അംഗീകരിക്കാൻ ആകില്ല. പശുവിന്റെ മൂത്രത്തേക്കാൾ താരതമ്യേന മെച്ചം പോത്തിന്റെ മൂത്രമാണെന്നും എന്നാൽ ഒരു കാലിയുടെ മൂത്രവും മനുഷ്യന് കുടിക്കാൻ കൊള്ളില്ലെന്നും ഗവേഷണം വ്യക്തമാക്കുന്നു.

Advertisements