KOYILANDY DIARY

The Perfect News Portal

പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി; 23.50 രൂപയാണ് വർധിപ്പിച്ചത്

കൊച്ചി: രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. 23.50 രൂപയാണ് കൂട്ടിയത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1806.50 രൂപയായി. തുടർച്ചയായ രണ്ടാം മാസമാണ് വില ഉയർത്തുന്നത്. ഫെബ്രുവരിയില്‍ 15 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം, ഗാ‌ർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്.