ശബരിമലയിൽ പിരിവിന് സൂക്ഷിച്ച അനധികൃത കൂപ്പണുകൾ പിടിച്ചെടുത്തു
.
ശബരിമല സന്നിധാനത്ത് വിരി ഷെഡിൽ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന അനധികൃത കൂപ്പണുകൾ ദേവസം ബോർഡ് പ്രസിഡണ്ട് കെ. ജയകുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു. തുക രേഖപ്പെടുത്താത്തതും ഉത്തരവിന് വിരുദ്ധമായി ഡെപ്പോസിറ്റ് തുക ഉൾപ്പെടുത്തിയതുമായ 50 ബണ്ടിൽ കൂപ്പണുകളാണ് പിടിച്ചെടുത്തത്.

50 രൂപയാണ് ഒരു വിരിക്ക് നിശ്ചയിച്ചിരിക്കുന്ന തുക. കൂടാതെ 10 രൂപ ഡിപ്പോസിറ്റ് വാങ്ങുന്നതായും കണ്ടെത്തി. ഡിപ്പോസിറ്റ് തുക മിക്ക തീർത്ഥാടകരും തിരികെ വാങ്ങാറില്ലന്നും കണ്ടെത്തി. തുക പ്രിൻറ് ചെയ്യാത്ത കൂപ്പണുകളും കണ്ടെടുത്തു. ഇത് തോന്നും പോലെ തുക വാങ്ങാൻ വേണ്ടിയുള്ളതാണ്. ഇതിലൂടെ വലിയ തട്ടിപ്പാണ് ലക്ഷ്യമിട്ടത്. അഴിമതി കണ്ടതിനെ തുടർന്ന് കരാറുകാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.




