അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുക; എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി
.
പയ്യോളി: ”അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ ജനരോഷത്തിൻ തീപ്പന്തം”എന്ന മുദ്രാവാക്യമുയർത്തി എസ് ഡി പി ഐ പയ്യോളി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. പയ്യോളി മുനിസിപ്പൽ പ്രസിഡണ്ട് മുഹമ്മദ് ഷാഫി, സെക്രട്ടറി നാജിദ് പയ്യോളി, കബീർ കോട്ടക്കൽ, നൂറുദ്ധീൻ പയ്യോളി, മുഹമ്മദ് പയ്യോളി, ഷാഹിദ് കോട്ടക്കൽ എന്നിവർ നേതൃത്വം നൽകി.



