ദേശീയപാത 66 കൊയിലാണ്ടിയില്‍ Entry – Exit: നഗരസഭാ ചെയർപേഴ്സൻ്റെ നേതൃത്വത്തിൽ പ്രൊജക്ട് ഡയറക്ടറെ സന്ദർശിച്ച് ചർച്ച നടത്തി
.
കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ദേശീയപാത 66, കൊയിലാണ്ടിയില്‍ Entry – Exit അനുവദിക്കുന്നതിനായി NHAI മലാപറമ്പ് ഓഫീസിൽ പ്രൊജക്ട് ഡയറക്ടറെ നഗരസഭാ ചെയർപേഴ്സൻ്റെ നേതൃത്വത്തിൽ സന്ദർശിച്ച് ചർച്ച നടത്തി. വിഷയത്തിൽ കൊയിലാണ്ടി ടൗണിലേക്കും സംസ്ഥാന പാതയിലേക്കും സുഗമമായ യാത്രക്ക് സൗകര്യം ഒരുക്കാൻ ധാരണയായി. സിപിഐഎം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.ഷിജു, അഡ്വ. കെ.സത്യൻ, സെൻ്റെർ ലോക്കൽ സെക്രട്ടറി പി. ചന്ദ്രശേഖരൻ, കൗൺസിലർ പി.എം. ബിജു എന്നിവരും പങ്കെടുത്തു.



