സിസാ തോമസിനും സർവകലാശാലയ്ക്കും ഹൈക്കോടതിയിൽ തിരിച്ചടി
.
കാലടി വൈസ് ചാൻസലർ സിസാ തോമസിനും സർവകലാശാലയ്ക്കും ഹൈക്കോടതിയിൽ തിരിച്ചടി. വിദ്യാർഥികൾ നൽകിയ ഭേദഗതി ഹർജിക്കെതിരായ സർവകലാശാലയുടെ എതിർപ്പ് ഹൈക്കോടതി തള്ളി. വിദ്യാർത്ഥികൾ സമർപ്പിച്ച ഭേദഗതി ഹർജി കോടതി അനുവദിച്ചു. പരിഷ്കരിച്ച ഹർജി സ്വീകരിക്കരുത് എന്നായിരുന്നു സർവ്വകലാശാലയുടെ ആവശ്യം. എന്നാൽ തുറന്ന മനസ്സോടെ വാദം കേൾക്കുമെന്ന് കോടതി പറഞ്ഞു. ഭേദഗതി ഹർജിയിലെ ആവശ്യങ്ങൾ നിലനിൽക്കില്ലെന്നായിരുന്നു സർവ്വകലാശാലയുടെ വാദം. അതേസമയം വിദ്യാർത്ഥികളുടെ ഹർജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വാദം കേൾക്കാനാണ് കോടതിയുടെ തീരുമാനം.




