ശിശുദിനാഘോഷവും കാരുണ്യസഹായ വിതരണവും സംഘടിപ്പിച്ചു
.
കൊയിലാണ്ടി: കോഴിക്കോട് ജില്ലാ യോഗക്ഷേമസഭ യുവജനസഭയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. വടകര, കൊയിലാണ്ടി ഉപസഭകളിൽ നിന്നായി 40ഓളം യുവജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി യോഗക്ഷേമസഭയുടെ നെസ്റ്റ് കെയർ വിഭാഗത്തിന് സംഭാവന സമാഹരിച്ച് കൈമാറി.

യുവജനസഭാ പ്രസിഡണ്ട് ശ്യാം കൃഷ്ണൻ തയാട്ട് ഇല്ലം, സെക്രട്ടറി സുവർണ്ണ മുല്ലപ്പള്ളിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ അംഗങ്ങളുടെ കൂട്ടായ സഹകരണത്തോടെയാണ് സംഭാവന കൈമാറിയത്.
ശിശുദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ അംഗങ്ങൾ ഒത്തുചേർന്ന് സൗഹൃദവും സേവനമനോഭാവവും പങ്കുവെച്ചു. സാമൂഹിക പ്രതിബദ്ധതയും കാരുണ്യപ്രവർത്തനങ്ങളും മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് പരിപാടി വേദിയായി.



