KOYILANDY DIARY.COM

The Perfect News Portal

ഭാഗ്യശ്രീ സ്വയം സഹായ സംഘം വാർഷികാഘോഷവും വനിതാ സംഗമവും

.
ചേമഞ്ചേരി: പൂക്കാട് സജീഷ് ഉണ്ണി ശ്രീജിത്ത് മണി സ്മാരക സേവാസമിതിയുടെ വനിത കൂട്ടായ്മയായ ഭാഗ്യശ്രി സ്വയംസഹായ സംഘത്തിൻ്റെ 15ാം വാർഷികാഘോഷവും വനിതാ സംഗമവും നടന്നു. മഹിളാ മോർച്ച സംസ്ഥാന പ്രസിഡണ്ട് നവ്യാ ഹരിദാസ് പരിപാടി ഉൽഘാടനം ചെയ്തു. ബിന്ദു ചോയ്യ്യേക്കാട് അദ്ധ്യക്ഷത വഹിച്ചു. പവിത്ര ഗോപകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ സരീഷ് കെ കെ, പ്രീത പൊന്നാടത്ത് എന്നിവർ സംസാരിച്ചു. ഇന്ദിര ഉണ്ണികൃഷ്ണൻ സ്വാഗതവും ജീജ ദിനേശൻ നന്ദിയും പറഞ്ഞു.
Share news