KOYILANDY DIARY

The Perfect News Portal

അണേലയിലെ കണ്ടല്‍ക്കാട് വെട്ടിനിരത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി

കൊയിലാണ്ടി: അണേലയിലെ കണ്ടല്‍ക്കാട് വെട്ടിനിരത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി. അണേലക്കടവ് ഭാഗത്ത് കണ്ടല്‍ക്കാടുകള്‍ സ്വകാര്യ ആവശ്യത്തിനായി വ്യാപകമായി വെട്ടിനശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും നിസ്സംഗത പുലര്‍ത്തുന്ന അധികൃതരുടെ നിലപാട് സംശയാസ്പദമാണെന്നും, കണ്ടല്‍ക്കാട് വെട്ടി നശിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഇന്ത്യയിലെ ആദ്യത്തെ കണ്ടല്‍ മ്യൂസിയത്തോട് ചേര്‍ന്ന് കിടക്കുന്ന സംരക്ഷിത കണ്ടല്‍ക്കാടുകളാണ് വെട്ടി നശിപ്പിക്കപ്പെടുന്നത്. കണയങ്കോട് മുതല്‍ നെല്യാടിക്കടവ് വരെയുള്ള ഏഴരക്കിലോമീറ്റര്‍ ദൂരത്ത് പുഴയുടെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന കണ്ടല്‍ക്കാടുകള്‍ നാടിന്റെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നവയാണ്. ഇത് നശിപ്പിക്കപ്പെടുമ്പോള്‍ സ്വാഭാവികമായും നാടിന്റെ ആവാസ വ്യവസ്ഥയ്ക്കും നാശം സംഭവിക്കമെന്ന് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് അരുണ്‍ മണമല്‍ പറഞ്ഞു. വ്യക്തിതാല്‍പര്യങ്ങള്‍ക്ക് കുടപിടിക്കുന്ന നിലപാടാണ് വാര്‍ഡ് കൗണ്‍സിലറും നഗരസഭയും സ്ഥലം എം എല്‍ എ യും സ്വീകരിക്കുന്നതെന്ന് ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മുരളീധരന്‍ തോറോത്ത് പറഞ്ഞു.