നവജാത ശിശുമരണം: പ്രതിപക്ഷ നേതാവ് പിണറായി വിജയന് അട്ടപ്പാടിയിലേക്ക്
അട്ടപ്പാടിയിൽ നവജാത ശിശുക്കളുടെ മരണ നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇന്ന് അട്ടപ്പാടിയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. രാവിലെ അട്ടപ്പാടിയിൽ എത്തുന്ന പ്രതിപക്ഷ നേതാവ് കുഞ്ഞുങ്ങളെ നഷ്ട്ടമായ മാതാപിതാക്കളെ നേരിൽ കാണും. അട്ടപ്പാടിയിലെ ഏക ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയായ കോട്ടത്തറ ആശുപത്രിയും പ്രതിപക്ഷ നേതാവ് സന്ദർശിക്കും.

ആദിവാസി ശിശുമരണങ്ങൾ തുടർക്കഥയായ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അട്ടപ്പാടിയിൽ എത്തുന്നത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച് ഒരു മണിക്കൂറിനകം മരണപ്പെട്ട കുഞ്ഞിന്റെ അമ്മ രാജിയുടെ മുക്കാലിയിലെ വീട് പിണറായി വിജയൻ സന്ദർശിക്കും. അഞ്ച് മാസത്തിനിടെ പത്തോളം കുഞ്ഞുങ്ങൾക്കാണ് അട്ടപ്പാടിയിൽ ജീവൻ നഷ്ട്ടമായത്. എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് ശിശുമരണങ്ങൾ കുറഞ്ഞിരുന്ന അട്ടപ്പാടിയിൽ ചികിത്സാപിഴവുകളും പോഷകാഹാര കുറവും വീണ്ടും വന്നതോടെ മരണനിരക്കും ഏറുകയാണ്.

ആദിവാസികൾക്ക് ചികിത്സ ഉറപ്പാക്കാനായി എൽ ഡി എഫ് സർക്കാർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തിയ കോട്ടത്തറ ട്രൈബൽ ആശുപത്രി പ്രതിപക്ഷ നേതാവ് സന്ദർശിക്കും. ആവശ്യത്തിന് പോലും ജീവനക്കാരിലെന്നാണ് ആദിവാസികളുടെ പരാതി. സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ നേരത്തെ ഉണ്ടായിരുന്ന ഡോക്ടർമാരെ പോലും പുതിയ സർക്കാർ വന്നതോടെ സ്ഥലം മാറ്റി. കൃത്യമായ സമയത്ത് ചികിത്സ ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.




