KOYILANDY DIARY

The Perfect News Portal

പ്രധാനമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്

പ്രധാനമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്. കർണാടകത്തിൽ മോദി തോറ്റെന്നും മോദിപ്രഭാവത്തിനെ ജനം തഴഞ്ഞുവെന്നും ജയറാം രമേശ് പരിഹസിച്ചു. ട്വിറ്ററിലൂടെയാണ് ജയ്‌റാം രമേശിന്റെ വിമർശനം. ”കർണാടകയിൽ യഥാർത്ഥത്തിൽ തോറ്റത് മോദിയാണ്. മോദിയെ മുൻനിർത്തിയുള്ള ഇലക്ഷൻ പ്രചാരണങ്ങളെയും ‘പ്രഭാവ’ത്തെയും ജനം തഴഞ്ഞു. കർണാടകയിൽ കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത് സാധാരണക്കാരുടെ വിഷയങ്ങളെ മുൻനിർത്തിയാണ്.

എന്നാൽ പ്രധാനമന്ത്രി വിഭാഗീയതയും വർഗീയതയും പറഞ്ഞാണ് വോട്ട് പിടിച്ചതെന്നും സാമൂഹിക മൈത്രിക്കൊപ്പം സാമ്പത്തിക വളർച്ച കൈവരിക്കുന്ന ഒരു ഭരണകൂടത്തിനാണ് ജനങ്ങൾ വോട്ട് ചെയ്തത്- ജയ്‌റാം രമേശ് പറഞ്ഞു. അതേസമയം കർണാടകയിൽ കോൺഗ്രസ് അധികാരത്തിലേക്ക്. ലീഡ് നില കേവല ഭൂരിപക്ഷം കടന്നു. കർണാടകയെ ഒറ്റയ്ക്ക് ഭരിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. എംഎൽഎമാരെ17 ഹെലികോപ്റ്ററുകളിലായി ബെംഗളൂരുവിലെത്തിക്കും. രാജ്യം ഉറ്റുനോക്കിയ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നിലം പരിശാക്കിയാണ് കോൺഗ്രസ് മിന്നും ജയം നേടിയത്.