KOYILANDY DIARY

The Perfect News Portal

തൊഴിൽ സഭ സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ തൊഴിൽ സഭ സംഘടിപ്പിച്ചു. നഗരസഭ ടൗൺഹാളിൽ നടന്ന തൊഴിൽസഭയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ കെ. പി സുധ  നിർവഹിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷരായ ഇ. കെ. അജിത്, കെ. ഇന്ദിര, കൗൺസിലർ പി. പ്രജിഷ എന്നിവർ സംസാരിച്ചു. കില ഫാക്കൽട്ടി കെ. രഘുനാഥ് ക്ലാസെടുത്തു.