KOYILANDY DIARY

The Perfect News Portal

‘ബേപ്പൂർ ആൻഡ് ബിയോൺഡ് ബേപ്പൂർ’ പദ്ധതിയുടെ പ്രവൃത്തി ആരംഭിച്ചു

‘ബേപ്പൂർ ആൻഡ് ബിയോൺഡ് ബേപ്പൂർ’ പദ്ധതിയുടെ പ്രവൃത്തി ആരംഭിച്ചു. ബേപ്പൂർ മറീന തീര വികസനം ലക്ഷ്യം വെച്ചാണ് പദ്ധതി. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിൻ്റെ 9.95 കോടിയുടെ പദ്ധതിയുടെ നിർമാണം 15 നായിരുന്നു ഉദ്‌ഘാടനം ചെയ്‌തത്‌. മറീന തീരത്ത്‌ വിനോദ സഞ്ചാരികളുടെ തിരക്കേറിയതിനാലാണ്‌ തീരം മോടി കൂട്ടുന്നത്‌.

കടലും ചാലിയാറും സംഗമിക്കുന്ന അഴിമുഖത്ത്‌ ഒരു കിലോമീറ്റർ നീളമുള്ള പുലിമുട്ടിലെ നടപ്പാതയും ഇരിപ്പിടങ്ങളും വിളക്കുകാലുകളും തകർന്ന നിലയിലാണ്. ഇവ നവീകരിക്കുന്നതോടൊപ്പം കൂടുതൽ ഇരിപ്പിടങ്ങളും ശുചിമുറികളും സജ്ജീകരിക്കും. പരിസ്ഥിതി സൗഹൃദ  ലാൻഡ് സ്കേപ്പിങ്ങും ഉണ്ടാവും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിയാണ്‌ കരാർ ഏറ്റെടുത്തിരിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനാണ് പദ്ധതിയുടെ മേൽനോട്ട ചുമതല.