KOYILANDY DIARY

The Perfect News Portal

ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ ബസ്സ് ജീവനക്കാർ മർദിച്ചതായി പരാതി

ഭിന്നശേഷിക്കാരനെ മാർദ്ദിച്ചു.. ബസ്സിൽ നിന്ന് ഇറക്കി വിട്ടു. സിഗ്മ ബസ്സ് ജീവനക്കാരനെ പോലീസ് വിളിപ്പിച്ചു.. കൊയിലാണ്ടി: ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ ബസ്സ് ജീവനക്കാർ മർദിച്ചതായി പരാതി. ചേമഞ്ചേരി അഭയം സ്പെഷൽ സ്കൂളിലെ വിദ്യാർത്ഥിയായ തിക്കോടി സ്വദേശി ഷാനിഫ്(23) നെയാണ് മർദിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം പൂക്കാട് നിന്നാണ് ഷാനിഫ് കണ്ണൂർ ബസ്സിൽ കയറിയത്. കൊയിലാണ്ടിയിൽ എത്തിയപ്പോൾ ഇറങ്ങുന്നില്ലെ എന്ന് ചോദിച്ചാണ് മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു.

ഷാനിഫിനെ തിക്കോടി നിർത്താതെ പയ്യോളിയിൽ ഇറക്കിവിടുകയായിരുന്നു. ഉടൻ തന്നെ നിലവിളിച്ച് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. എന്നാൽ അന്വേഷണത്തിൽ സിഗ്മ എന്ന ബസ്സിലെ ജീവനക്കാരാണ് മർദിച്ചതെന്ന് മനസ്സിലായതിനെ തുSർന്ന് ബസ്സ് ജീവനക്കാരെ പയ്യോളി പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് വ്യാപകമായ പ്രതിഷേധം ഉയർന്നിരിക്കുകയാണ്.