KOYILANDY DIARY

The Perfect News Portal

മത്സരയോട്ടം: സ്വകാര്യ ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

മത്സരയോട്ടം: സ്വകാര്യ ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ 18-ന് നടുവണ്ണൂരിൽ വെച്ച് മത്സരയോട്ടത്തിനിടെ പരസ്പരം കൂട്ടിയിടിച്ച് അപകടമുണ്ടാക്കിയ ബസ് ഡ്രൈവർമാരുടെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. ബസ് ഡ്രൈവർമാരായ ടി. കെ. രജികുമാർ, പ്രേമദാസൻ എന്നിവരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. നന്മണ്ട ജോ. ആർ.ടി. ഒ പി. രാജേഷ് ആണ് നടപടിയെടുത്തത്.

കൂടാതെ എടപ്പാൾ ഐ.ഡി.ടി.ആർ കേന്ദ്രത്തിൽ സുരക്ഷിത ഡ്രൈവിങ്ങ് പരിശീലന ക്ലാസിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് സമർപ്പിക്കാനും ആർ.ടി. ഒ ഉത്തരവിട്ടു. ഡ്രൈവർമാരുടെ അപകടകരമായ ഡ്രൈവിങ്ങും അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.