കൊയിലാണ്ടിയിൽ റോഡിൽ ഡീസല്‍ ലീക്കായി. ബൈക്ക് തെന്നി വീണു

കൊയിലാണ്ടിയിൽ റോഡിൽ ഡീസല്‍ ലീക്കായി. ബൈക്ക് തെന്നി വീണു. SBI ബാങ്ക് മുതൽ താലൂക്ക് ഹോസ്പിറ്റൽ വരെയാണ് ചരക്ക് ലോറിയിൽ നിന്നും ഡീസല്‍ ലീക്കായത്. പുലർച്ചെ അഞ്ചരയോടെ കൂടിയായിരുന്നു സംഭവം തുടർന്ന് ഇതിലെ പോയ ഒരു ബൈക്ക് യാത്രികൻ തെന്നി വീണെങ്കിലും പരിക്ക് പറ്റാതെ രക്ഷപ്പെടുകയായിരുന്നു.

വിവരമറിയിച്ചതിനെത്തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും വെള്ളം ഉപയോഗിച്ചു ഡീസല്‍ ഒഴുക്കികളയുകയും ചെയ്തു. GR:ASTO മജീദിൻ്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ ആയ ഇർഷാദ് പി.കെ, നിധിപ്രസാദ് ഇ.എം, അനൂപ്, റഷീദ് കെ. പി, ഹോംഗാർഡ് രാജേഷ് എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.
