KOYILANDY DIARY

The Perfect News Portal

പ്ലസ് ടു ഫലം: മേലടി സബ്ജില്ലയിലെ ഏറ്റവും മികച്ച വിജയവുമായി ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ

പ്ലസ് ടു ഫലം: മേലടി സബ്ജില്ലയിലെ ഏറ്റവും മികച്ച വിജയവുമായി ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ. ഈ വർഷത്തെ പ്ലസ് ടു ഫലം പുറത്ത് വന്നപ്പോൾ വിജയ ശതമാനത്തിലും മുഴുവൻ വിഷയങ്ങൾക്ക് A+ നേടിയവരുടെ എണ്ണത്തിലും മേലടി സബ്ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ചിങ്ങപുരം സി.കെ.ജി.മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ. 93 ശതമാനം വിജയവുമായാണ് സി.കെ.ജി തിളക്കമാർന്ന വിജയം സ്വന്തമാക്കിയത്.
39 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കി. കൊയിലാണ്ടി പയ്യോളി മേഖലകളിലെ വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഫുൾ A+ നേടിയതും സി.കെ.ജി സ്കൂളിലാണ്. കോമേഴ്സ് ബാച്ച് തുടർച്ചയായ എട്ടാം വർഷവും നൂറ് ശതമാനം വിജയം നേടിയത് ഇരട്ടിമധുരമായി. 1200 ൽ 1194 മാർക്ക് നേടി ബയോളജി സയൻസ് വിദ്യാർത്ഥി അഭയ് കൃഷ്ണ സ്കൂളിന് അഭിമാനമായി മാറി. കലാ-കായിക രംഗത്തും നേരത്തേ മികച്ച വിജയം കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
Advertisements