KOYILANDY DIARY

The Perfect News Portal

അനുമോദനവും അനുസ്മരണവും നടത്തി

ഏറ്റവും മികച്ച തഹസിൽദാർക്കുള്ള ബഹുമതി ലഭിച്ച കൊയിലാണ്ടി തഹസിൽദാർ സി പി മണിക്ക് ആദരവും, സിവിൽ ഡിഫെൻസ് വളണ്ടിയർ എ.പി. ബാലൻ അനുസ്മരണവും സംഘടിപ്പിച്ചു. കൊയിലാണ്ടി ഫയർ&റസ്ക്യു സ്റ്റേഷനിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് എംപി ശിവാനന്ദൻ ഉദ്ഘാടനവും തഹസിൽദാർക്കുള്ള ഉപഹാരവും നൽകി. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അനുസ്മരണ പ്രഭാഷണം നടത്തി. സ്റ്റേഷൻ ഓഫീസർ സിപി ആനന്ദൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ തഹസിൽദാർ സി പി മണി, പ്രദീപ്‌, ഷിജു ടി പി, ജിനീഷ്, സനൽരാജ്, ഷാജി, രഗിത, എന്നിവർ സംസാരിച്ചു. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പി കെ പ്രമോദ് സ്വാഗതം പറഞ്ഞു.