KOYILANDY DIARY

The Perfect News Portal

സി.ഐ.ടി.യു സംസ്ഥാന സമ്മേളനം ഡിസംബർ 17, 18, 19 തീയതികളിൽ

കോഴിക്കോട്‌: സി.ഐ.ടി.യു സംസ്ഥാന സമ്മേളനം ഡിസംബർ 17ന് കോഴിക്കോട് ആരംഭിക്കും 17, 18, 19 എന്നീ 3 ദിവസങ്ങളിലായി ടാഗോർ ഹാളിൽ ചേരുന്ന സമ്മേളനം ചരിത്ര സംഭവമാക്കുന്നതിന്‌ 1001 അംഗ സ്വാഗത സംഘം രൂപീകരിച്ചു. 500 അംഗ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയും 18 സബ്‌കമ്മിറ്റികളും പ്രവർത്തിക്കും.
ആയിരങ്ങൾ പങ്കെടുത്ത്‌ സമ്മേളന പ്രതീതിയിലായിരുന്നു സ്വാഗതസംഘ രൂപീകരണം. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം. പി ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന വൈസ്‌ പ്രസിഡണ്ട് ടി. പി രാമകൃഷ്‌ണൻ എം.എൽ.എ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി പി. കെ മുകുന്ദൻ പാനൽ അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് മാമ്പറ്റ ശ്രീധരൻ സ്വാഗതം പറഞ്ഞു.
17ന്‌ രാവിലെ പ്രതിനിധി സമ്മേളനം ആരംഭിക്കും. 19ന്‌ വൈകിട്ട്‌ കോഴിക്കോട്‌ കടപ്പുറത്ത്‌ ചേരുന്ന മഹാറാലിയിൽ ഒന്നര ലക്ഷം തൊഴിലാളികൾ പങ്കെടുക്കും. പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. സി.ഐ.ടി.യു സംസ്ഥാന വൈസ്‌ പ്രസിഡണ്ട് ടി പി രാമകൃഷ്‌ണൻ സ്വാഗത സംഘം ചെയർമാനും ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ജനറൽ കൺവീനറുമാണ്‌. പി കെ സന്തോഷാണ്‌ ട്രഷറർ.