KOYILANDY DIARY

The Perfect News Portal

ലഹരിക്കെതിരായ പോരാട്ടത്തിനിടയിൽ മദ്യ ലഹരിയിലായ യുവാവിൻ്റെ പരാക്രമം

ലഹരിക്കെതിരായി പോരാട്ടത്തിനിടയിൽ കൊയിലാണ്ടിയിലെ ഒരു അവസ്ഥയും കാഴ്ചയും  നമ്മെ അമ്പരപ്പിക്കുന്നതാണ്. സംസ്ഥാന സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച്കൊണ്ട്  സംസ്ഥാന വ്യാപകമായ ക്യാമ്പയിൽ നടക്കുന്നതിനിടെയാണ് മദ്യലഹരിയിലായ യുവാവിന്റെ ദുരവസ്ഥ നമ്മെ അലോസരപ്പെടുത്തുന്നത്. ഇന്ന് കൊയിലാണ്ടി ടൌൺഹാളിലെ ഗെയിറ്റിന് മുൻവശത്തെ കാഴ്ച ആരെയും കണ്ണ് തുറപ്പിക്കുന്നതാണ്.

മദ്യലഹരിയിൽ ഒരു യുവാവ് എന്തൊക്കയോ പുലമ്പുന്നു. ചിലപ്പോൾ കരയും അല്ലെങ്കൽ അട്ടഹസിച്ച് ചിരിക്കും, തലയടിച്ച് നിലത്ത് വീഴും, തലകൊണ്ട് ഗെയിറ്റിനെ ഇടിച്ച് പരാക്രമം കാണിക്കുന്നു. ഈ കാഴ്ചകണ്ട് ബസ്സ് യാത്രക്കാരും നാട്ടുകാരും ഈ യുവാവിന് ചുറ്റും കൂടി നിൽക്കുന്നു. അവരിൽ ചിലർ എന്തൊക്കയെ ചോദിക്കാൻ ശ്രമിച്ചപ്പേൾ അവരെ അക്രമിക്കാൻ ഒരുങ്ങി. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിച്ച് പോലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ട്പോയി. ഹിന്ദി സംസാരിക്കുന്ന ഇതര സംസ്ഥാനത്തെ യുവാവാണെന്ന് മാത്രമേ അറിവുള്ളൂ.

 

കൊയിലാണ്ടിയിൽ സമീപ ഭാവിയിൽ നഗരസഭയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഊർജ്ജിത ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബസ്സ്സ്റ്റാൻ്റ്, റെയിൽവെ സ്റ്റേഷൻ, ഹാർബർ മറ്റ് ഒറ്റപ്പെട്ട പ്രദേശങ്ങൾ എന്നിങ്ങനെ തെരഞ്ഞെടുത്ത് ലഹരി മാഫിയക്കെതിരെ എക്സൈസ്, പോലീസ് മറ്റ് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ശക്തമായ പോരാട്ടം സംഘടിപ്പിക്കുകയും ഒരു പരിധിവരെ ലഹരി മാഫിയയെ അമർച്ച ചെയ്യാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെയാണ് ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ നമ്മെ വീണ്ടും കണ്ണ് തുറപ്പിക്കുന്നത്.

Advertisements