KOYILANDY DIARY

The Perfect News Portal

സിഐടിയു  കോഴിക്കോട് ആദായനികുതി ഓഫീസിലേക്ക്‌ മാർച്ച്‌ സംഘടിപ്പിച്ചു

കോഴിക്കോട്‌:  കേന്ദ്ര സർക്കാരിന്റെ തൊഴിലാളി-കർഷക വിരുദ്ധ, ജനദ്രോഹ നയങ്ങൾക്കെതിരെ ഡൽഹിയിൽ സംഘടിപ്പിക്കുന്ന കിസാൻ മസ്ദൂർ സംഘർഷ റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സിഐടിയു  കോഴിക്കോട് ആദായനികുതി ഓഫീസിലേക്ക്‌ മാർച്ച്‌ സംഘടിപ്പിച്ചു. മുതലക്കുളത്തുനിന്ന്‌ ആരംഭിച്ച  മാർച്ചിൽ നൂറുകണക്കിന്‌  തൊഴിലാളികൾ അണിനിരന്നു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്‌ഘാടനംചെയ്‌തു.
  ജില്ലാ പ്രസിഡന്റ്‌ മാമ്പറ്റ ശ്രീധരൻ അധ്യക്ഷനായി. പി നാസർ, ടി വിശ്വനാഥൻ എന്നിവർ സംസാരിച്ചു. പ്രതിമാസ കുറഞ്ഞ വേതനം 26,000 രുപയും പതിനായിരം രൂപ പെൻഷനും  ഉറപ്പാക്കുക, അഗ്‌നിപഥ്‌ പദ്ധതി പിൻവലിക്കുക, സംഭരണം ഉറപ്പാക്കി താങ്ങുവില നിശ്ചയിക്കുക, ലേബർ കോഡുകളും വൈദ്യുതി ഭേദഗതി നിയമവും റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം.
Advertisements