KOYILANDY DIARY

The Perfect News Portal

ചെന്നിത്തല നീതിന്യായ വ്യവസ്ഥയെ അധിക്ഷേപിച്ചു. മന്ത്രി പി രാജീവ്

രുവനന്തപുരം: എഐ ക്യാമറ ഇടപാടിൽ വസ്‌തുതാവിരുദ്ധമായ പ്രചാരണമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മന്ത്രി പി രാജീവ്. പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണ്. ഏത് അന്വേഷണവും നേരിടാൻ സർക്കാർ തയ്യാറാണ്. അന്വേഷണ റിപ്പോർട്ട് കിട്ടുന്ന മുറയ്‌ക്ക് കൂടുതൽ വിശദീകരിക്കാം. രേഖകൾ കെൽട്രോൺ പുറത്തുവിട്ടതാണ്. പദ്ധതിയിൽ സർക്കാർ ഇതുവരെ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. ആരോപണങ്ങളിലുള്ളത് വസ്‌തുതാ വിരുദ്ധമായ പ്രചാരണമാണെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ബന്ധുവും പ്രസാഡിയോയും തമ്മിൽ ബന്ധമുണ്ടെങ്കിൽ തെളിവുകൊണ്ടുവരട്ടെ. ഉപകരാർ എടുത്ത കമ്പനിയുടെ ആരോ ഒരു ഗസ്റ്റ് ഹൗസ് ഉപയോഗിച്ചതിന്റെ പണം നൽകാനുള്ള രേഖ കാണിച്ചിട്ട് മുഖ്യമന്ത്രിയും സർക്കാരും മറുപടി പറയണമെന്ന് പറയുന്നതിന്റെ ഔചിത്യമെന്താണെന്നും രാജീവ് ചോദിച്ചു.

Advertisements