KOYILANDY DIARY

The Perfect News Portal

തിക്കോടി പഞ്ചായത്തിലെ ചാക്കര നടയകം പാടശേഖരത്തിന് തീപിടിച്ചു

തിക്കോടി പഞ്ചായത്തിലെ ചാക്കര നടയകം പാടശേഖരത്തിന് തീപിടിച്ചു. ഏകദേശം 25 ഏക്കറോളം പാടശേഖരം കത്തിനശിച്ചതായി കണക്കാക്കുന്നു. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയെങ്കിലും വയലേലകളിൽ വാഹനത്തിന്ന് എത്താൻ സാധിക്കാത്തതിനാൽ പാടശേഖരത്തിനുള്ളിലുള്ള തോട്ടിൽ നിന്ന് വെള്ളം ഉപയോഗിച്ച് തീയണച്ചത്.

ആരോ തീ ഇട്ടതാണെന്ന് കരുതുന്നു. നാലു മണിക്കൂറോളം എടുത്താണ് തീ അണയ്ക്കാൻ സാധിച്ചത്. സ്റ്റേഷൻ ഓഫീസർ സി പി ആനന്ദന്റെ നേതൃത്വത്തിൽ ഗ്രേഡ് ASTO  പി കെ ബാബു, FRO മാരായ നിധി പ്രസാദ് ഇ എം, അനൂപ്, ബബീഷ് പി എം, നിതിൻ രാജ്, ഹോംഗാർഡ് രാജേഷ് എന്നിവർ തീ അണക്കുന്നതിൽ  ഏർപ്പെട്ടു.