KOYILANDY DIARY

The Perfect News Portal

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 87.33 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം കുറവാണ് ഇത്തവണ. 16 ലക്ഷം വിദ്യാർത്ഥികളാണ് ഈ വർഷം സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ എഴുതിയത്.


ഇന്റേണല്‍ അസസ്‌മെന്റ് അടക്കം 33 ശതമാനം മാര്‍ക്ക് നേടുന്നവരെയാണ് വിജയികളായി പ്രഖ്യാപിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയർന്ന വിജയശതമാനം തിരുവനന്തപുരം മേഖലയിലാണ്. 99.9 ആണ് വിജയശതമാനം. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.incbseresults.gov.in എന്നിവയിൽ ഫലം പരിശോധിക്കാം.