KOYILANDY DIARY

The Perfect News Portal

കണ്ണൂരില്‍ വാഹനാപകടം: എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു

തളിപ്പറമ്പ്: കണ്ണൂരില്‍ വാഹനാപകടത്തില്‍ എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു. എംബിബിഎസ് നാലാംവര്‍ഷ വിദ്യാര്‍ഥി മിഫ്‌സലു റഹ്മാനാണ് മരിച്ചത്. തളിപ്പറമ്പ് ഏഴാം മൈലിലാണ് സംഭവം. കെ സ്വിഫ്റ്റ് ബസ് മിഫ്‌സലു സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. വിദ്യാര്‍ഥിയെ ഉടന്‍   ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.