KOYILANDY DIARY

The Perfect News Portal

കനോലി കനാലിനടുത്തായി പെരുമ്പാമ്പിന്‍ കൂട്ടത്തെ കണ്ടെത്തി

പെരുമ്പാമ്പുകളെ കൂട്ടത്തോടെ കണ്ട് ജനം ഞെട്ടി.. കോഴിക്കോട് കാരപ്പറമ്പില്‍ കനോലി കനാലിനടുത്തായാണ് പെരുമ്പാമ്പിന്‍ കൂട്ടത്തെ കണ്ടെത്തിയത്. 6 പാമ്പുകളെയാണ് കൂട്ടത്തോടെ കണ്ടെത്തിയത്. വഴിയേ പോയ നാട്ടുകാരാണ് പെരുമ്പാമ്പിന്‍ കൂട്ടത്തെ ആദ്യം കണ്ടത്. ഇതിന് മുമ്പും കനോലി കനാലില്‍ പാമ്പിനെ കണ്ടിട്ടുണ്ട്. എന്നാല്‍, കൂട്ടത്തോടെ 6 ഓളം പാമ്പുകളെ ആദ്യമായാണ് കാണുന്നത്.

നിരവധി പേരാണ് പെരുമ്പാമ്പിന്‍ കൂട്ടത്തെ കാണാനായി സ്ഥലത്തെത്തുന്നത്. 6 പാമ്പുകള്‍ ഉള്ളതായി നാട്ടുകാര്‍ പറഞ്ഞു. പെരുമ്പാമ്പിനെ കൂട്ടത്തോടെ കാണുന്നത് ആദ്യമായിട്ടാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇരയെടുത്ത ശേഷം വിശ്രമിക്കുന്ന പാമ്പുകളെയാണ് കണ്ടത്. ഒരേ വലുപ്പത്തിലുള്ള പെരുമ്പാമ്പുകളെയാണ് കണ്ടെത്തിയത്.

Advertisements