KOYILANDY DIARY

The Perfect News Portal

കെട്ടിട പെർമിറ്റ്, ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചത്  ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനം: കെ.പി ശ്രീശൻ

കെട്ടിട പെർമിറ്റ്, ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചത്  ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനം: കെ.പി ശ്രീശൻ. കൊയിലാണ്ടിയിൽ നടന്ന ബി.ജെ.പി നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് ബി.ജെ. പി ദേശീയ സമിതി അംഗം കെ.പി ശ്രീശൻ ഇപ്രകാരം പറഞ്ഞത്.
പെർമിറ്റ് ഫീസ് 20 മടങ്ങും അപേക്ഷാ ഫീസ് നൂറ് മടങ്ങു വരെയുമാണ് വർദ്ധിപ്പിച്ചത്. തൊട്ടതിനെല്ലാം നിരക്ക് കൂട്ടി സർക്കാർ ജനങ്ങളെ വിലക്കയറ്റത്തിൻ്റെ വേലിയേറ്റത്തിൽ മുക്കിക്കൊല്ലുകയാണെന്നും കേരളത്തിൻ്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും ഉയർന്ന നിരക്ക് അടിച്ചേൽപ്പിക്കുന്നതെന്നും കെ.പി ശ്രീശൻ ആരോപിച്ചു.
Advertisements
ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്കിഷ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.  ബിജെപി കോഴിക്കോട് ജില്ലാ ട്രഷറർ വി.കെ ജയൻ, സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ്, ബിജെപി പയ്യോളി മണ്ഡലം പ്രസിഡണ്ട് എ.കെ ബൈജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ.വി സത്യൻ, കെ.പി. മോഹനൻ, കെ.വി സുരേഷ്, അഡ്വ.എ.വി. നിധിൽ, കെ.ടി രാജീവൻ എന്നിവർ സംസാരിച്ചു.