KOYILANDY DIARY

The Perfect News Portal

പാനൂരിൽ സ്ഫോടനം; ഒരാൾ മരിച്ചു

പാനൂര്‍: കുന്നോത്തുപറമ്പ് മുളിയാത്തോടില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്ക്. കൈവേലിക്കലില്‍ കാട്ടീന്റവിടെ ഷെറിന്‍ (31) ആണ് മരിച്ചത്.  മുളിയാത്തോടില്‍ വിപി വിനീഷ്, കുന്നോത്തുപറമ്പില്‍ ചിരക്കരണ്ടിമ്മല്‍ വിനോദന്‍ (38), പാറാട് പുത്തൂരില്‍ കല്ലായിന്റവിടെ അശ്വന്ത് (എല്‍ദോ 25 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സ്‌ഫോടനം. 

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ രാവിലെ പതിനൊന്നരയോടെയാണ് ഷറിന്‍ മരിച്ചത്. വിനീഷ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും, മറ്റു രണ്ടു പേരും തലശേരി സഹകരണ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.