കൊയിലാണ്ടിയിൽ വൻ കഞ്ചാവ് വേട്ട: 15 കിലോ കഞ്ചാവ് പിടിച്ചെടുത്തു
കൊയിലാണ്ടിയിൽ വൻ കഞ്ചാവ് വേട്ട. റെയിൽവെ സ്റ്റേഷനിൽ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ സംഘത്തിൽനിന്ന് 15 കിലോ കഞ്ചാവ് പിടിച്ചെടുത്തു. എസ്.പി.യുടെ നേൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. ഒരോ കിലോ വരുന്ന 15 പാക്കറ്റുകളിലായാണ് കഞ്ചാവ് എത്തിച്ചത്. 4 പുരുഷന്മാരും 2 സ്ത്രീകളും ഉൾപ്പെട്ട സംഘമാണ് കഞ്ചാവുമായി എത്തിയത്.
രഹസ്യ വിവരത്തെ തുടർന്ന് എസ്.പി.യുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്കോഡിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കൊയിലാണ്ടി സിഐ, തഹസിൽദാർ, അഡീഷണൽ തഹസിൽദാർ, വില്ലേജ് ഓഫീസർ തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.