KOYILANDY DIARY

The Perfect News Portal

പാലോറ ഹൈസ്കൂളിൽ രാത്രി ക്ലാസ് ‘വീടരികിലേക്ക്’ തുടക്കമായി.

പാലോറ ഹൈസ്കൂളിൽ രാത്രി ക്ലാസ് ‘വീടരികിലേക്ക്’ തുടക്കമായി. എസ്.എസ്.എൽ.സി പരീക്ഷയിലെ വിജയ ശതമാനം ഉയർത്തുന്നതിനായി പാലോറ ഹൈസ്കൂൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്ന രാത്രി ക്ലാസ് ” വീടരികിലേക്ക് ” കക്കഞ്ചേരിയിൽ തുടക്കമായി. പഞ്ചായത്തംഗം ചന്ദ്രിക പൂമഠത്തിൽ പരിപാടി ഉദ്ഘാടനവും ഒപ്പം ബ്രോഷർ പ്രകാശനവും നിർവഹിച്ചു. രതീഷ് മാസ്റ്റർ ബ്രോഷർ ഏറ്റുവാങ്ങി. പി.ടി.എ നിർവ്വാഹക സമിതിയംഗം സന്തോഷ്  സി. എം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
പി.ടി.എ. വൈസ് പ്രസിഡണ്ട് റഷീദ. കെ. എം, നിർവ്വാഹക സമിതി അംഗം സീനത്ത്, മോഹിന്ദ് മാസ്റ്റർ, പ്രഭീഷ് കുമാർ (പി.ടി എ പ്രസിഡണ്ട്  ജി.എൽ.പി കക്കഞ്ചേരി), രമ്യ ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. തുടർന്ന് 6 മുതൽ 8 വരെ രാത്രി ക്ലാസ്സുകൾ നടന്നു. രതി മോഹിന്ദ്, രതീഷ്, ശ്രീലേഖ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ശ്രീലേഖ ടീച്ചർ സ്വാഗതവും രതീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Advertisements