KOYILANDY DIARY

The Perfect News Portal

ടി കെ ഇമ്പിച്ചി അനുസ്മരണത്തിൻറെ ഭാഗമായി കുടുംബ സംഗമം അശ്വിനി ദേവ് ഉദ്ഘാടനം ചെയ്തു

തുവ്വക്കോട് ടി കെ ഇമ്പിച്ചി അനുസ്മരണത്തിൻറെ ഭാഗമായി കുടുംബ സംഗമം ഏരിയാ കമ്മറ്റി അംഗം അശ്വിനി ദേവ് ഉദ്ഘാടനം ചെയ്തു. സി ശ്യാം സുന്ദർ അദ്ധ്യക്ഷത വഹിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ മുൻകാല സഖാക്കളെ ആദരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ശാലിനി ബാലകൃഷ്ണൻ ആശംസകൾ അർപ്പിച്ചു.

അജിത് കുമാർ സി എസ് മുഖ്യപ്രഭാഷണം നടത്തി. എം പി അശോകൻ ആദരഭാഷണം നടത്തി. 8ന് വൈകീട്ട് അഞ്ച് മണിക്ക് പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. കെ പി അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ നേതാക്കൾ പങ്കെടുക്കും. അഭിത് അശോക് സ്വാഗതവും അശ്വിൻ പ്രകാശ് നന്ദിയും പറഞ്ഞു.