KOYILANDY DIARY

The Perfect News Portal

അരങ്ങ് 2023: കാക്കൂർ ചാമ്പ്യന്മാർ

അരങ്ങ് 2023: കാക്കൂർ ചാമ്പ്യന്മാർ. കൊയിലാണ്ടി: കുടുംബശ്രീ ജില്ലാ കലോത്സവം അരങ്ങ് 2023 ൽ 37 പോയിൻ്റുകളുമായി കാക്കൂർ സി.ഡി.എസ് ചാമ്പ്യന്മാരായി. 32 പോയിൻ്റുകളുമായി പയ്യോളി രണ്ടാം സ്ഥാനവും  28 പോയിൻ്റുകളുമായി ചേമഞ്ചേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജില്ലാ പഞ്ചായത്ത് വൈസ് ചെയർമാൻ എം.പി.ശിവാനന്ദൻ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. സമാപന പരിപാടിയിൽ നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.സത്യൻ, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാന്മാരായ കെ.ഷിജു, ഇ.കെ.അജിത്, നഗരസഭാംഗങ്ങളായ വി.പി.ഇബ്രാഹിംകുട്ടി, വത്സരാജ് കേളോത്ത്, കെ.കെ.വൈശാഖ്, സി.ഡി.എസ്.അദ്ധ്യക്ഷ എം.പി. ഇന്ദുലേഖ, കെ.വിജു എന്നിവർ സംസാരിച്ചു.
Advertisements