യുവതി രണ്ടരവയസ്സുകാരനെയും കൂട്ടി 20 വയസ്സുകാരനൊപ്പം ഒളിച്ചോടിപോയതായി പരാതി.

കൊയിലാണ്ടി: യുവതി രണ്ടരവയസ്സുകാരനെയും കൂട്ടി 20 വയസ്സുകാരനൊപ്പം ഒളിച്ചോടിപോയതായി പരാതി. കൊയിലാണ്ടി നടുവത്തുരിലെ പെരുവശ്ശേരി വീട്ടിൽ താമസിക്കും, വളയം സ്വദേശിനി ആര്യ (24) രണ്ടര വയസ്സുള്ള മകനെയും കൂട്ടി, മലപ്പുറം കാടാമ്പുഴ മേൽമുറി, ചക്കിയാംകുന്നത്ത് ഹൗസ് അഭിഷേക് (20) എന്നയാളൊടൊപ്പമാണ് പോയതെന്ന് അന്വേഷണത്തിൽ പോലീസിന് വിവരം ലഭിച്ചു. കൊയിലാണ്ടി പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.


ക്രൈം നമ്പർ 433/23/57 കെ.പി.എ. ആക്ട് പ്രകാരം പോയതിൽ പിന്നെ ഇവരെ കാണാനില്ലെന്നാണ് വീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നത്. ഇവരെ കുറിച്ച് വല്ല വിവരവും ലഭിച്ചാൽ കൊയിലാണ്ടി പോലീസ് എസ്.എച്ച്.ഒ. 9497987193, സബ്ബ് ഇൻസ്പക്ടർ 9497980796, കൊയിലാണ്ടി പോലീസ് സ്റ്റേഷൻ 0496-2620236 എന്ന നമ്പറിൽ വിവരം അറിയിക്കേണ്ടതാണെന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു.


