KOYILANDY DIARY

The Perfect News Portal

പ്ലസ്‌ ടു പരീക്ഷ ഫലം ഇന്ന്

പ്ലസ്‌ ടു പരീക്ഷ ഫലം ഇന്ന്. രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. സെക്രട്ടറിയേറ്റിലെ പിആര്‍ ചേംബറില്‍ വൈകിട്ട് മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. ഫലമറിയാന്‍ വിപുലമായ സൗകര്യങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. 83.87 ആയിരുന്നു കഴിഞ്ഞവര്‍ഷത്തെ ഹയര്‍ സെക്കൻഡറി വിജയ ശതമാനം.

ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം വൈകിട്ട് നാലുമണി മുതല്‍ പിആര്‍ഡി ലൈവ്(PRD Live), സഫലം 2023 (SAPHALAM 2023), iExaMS-Kerala എന്നീ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും www.prd.kerala.gov.in, www.results.kerala.gov.inwww.examresults.kerala.gov.inwww.keralaresults.nic.inwww.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം ലഭ്യമാകും.

ഫലം അറിയാനുള്ള വെബ്‌സൈറ്റില്‍ നിന്ന് തന്നെ മാര്‍ക്ക് ഷീറ്റും ഡൗണ്‍ലോഡ് ചെയ്യാം. 2,023 കേന്ദ്രങ്ങളിലായി 4,42,067 വിദ്യാര്‍ഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതിയത്. മാര്‍ച്ച് പത്ത് മുതല്‍ 30 വരെയായിരുന്നു ഹയര്‍സെക്കന്‍ഡറി പരീക്ഷ നടന്നത്. ഏപ്രില്‍ മൂന്ന് മുതലാണ്  മൂല്യനിര്‍ണയം ആരംഭിച്ചത്.

Advertisements