KOYILANDY DIARY.COM

The Perfect News Portal

തൃശ്ശൂരിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി

.

തൃശ്ശൂരിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിൽ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി. ആൽജോയുടെ മൃതദേഹം വീട്ടിലെത്തിച്ച സമയത്ത് വീടിനരികിൽ നിന്ന് പാമ്പിനെ കണ്ടെത്തുകയായിരുന്നു. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിൻ കുഞ്ഞിനെയാണ് കണ്ടത്. പാമ്പിൻ കുഞ്ഞിനെ നാട്ടുകാർ തല്ലിക്കൊന്നു.

 

വനത്തോടു ചേർന്ന ഒറ്റനില വീട്ടിലാണ് പാമ്പുകയറിയതും കുട്ടിയെ കടിച്ചതും. സഹോദരൻ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ആരോ​ഗ്യനില ​ഗുരുതരമാണെന്നാണ് വിവരം. നിലവിൽ വെന്റിലേറ്ററിലാണ്. ഇന്നലെ പുലർച്ചെയാണ് അബോധാവസ്ഥയിൽ സഹോദരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നാട്ടുകാർ വീട്ടിൽ നടത്തിയ തെരച്ചിലിൽ ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ ഇവരുടെ കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. 

 

Share news
error: Content is protected !!