KOYILANDY DIARY.COM

The Perfect News Portal

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എൻ പ്രഭാകരന് സമ്മാനിച്ചു

.

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എൻ പ്രഭാകരന് സമ്മാനിച്ചു. ‘മായാമനുഷ്യർ’ എന്ന നോവലാണ് അവാർഡിനർഹമായത്. ധർമ്മടത്തെ അദ്ദേഹത്തിന്റെ വീടായ ‘കനി’യിൽ വെച്ചാണ് അക്കാദമി നിർവാഹകസമിതി അംഗവും എഴുത്തുകാരനുമായ കെ പി രാമനുണ്ണി അവാർഡ് കൈമാറിയത്. ഡൽഹിയിൽ ചേർന്ന അവാർഡ് സമർപ്പണച്ചടങ്ങിൽ ആരോഗ്യപ്രശ്നങ്ങളാൽ എൻ പ്രഭാകരന് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാലാണ്‌ വീട്ടിലെത്തി കൈമാറിയത്‌.

 

കെ പി രാമനുണ്ണി, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം കെ മനോഹരൻ, നിരൂപകൻ എ വി പവിത്രൻ, എൻ പ്രഭാകരൻ എന്നിവർ സംസാരിച്ചു. ജൂറി അംഗം പത്മനാഭൻ കാവുമ്പായി, ധർമടം പഞ്ചായത്ത്‌ പ്രസിഡണ്ട് ബി. ഗീതമ്മ, മുൻ പ്രസിഡണ്ട് എൻ കെ രവി, ധർമ്മടം സഹകരണ ബാങ്ക് പ്രസിഡണ്ട് ടി. അനിൽ, പറശിനിക്കടവ് ആയുർവേദ മെഡിക്കൽ കോളേജ് ഡയറക്ടർ പ്രൊഫ. ഇ. കുഞ്ഞിരാമൻ, എൻ പ്രഭാകരന്റെ ഭാര്യ കെ പി റീന, മകൻ പി ആർ സുചേത്‌, സന്തോഷ് മാനിച്ചേരി, പ്രൊഫ. വി രവീന്ദ്രൻ, പ്രൊഫ. കെ കെ സഹദേവൻ, ഡോ. എം എസ്‌ സുധീരൻ എന്നിവരും പങ്കെടുത്തു.

Advertisements

 

Share news
error: Content is protected !!