KOYILANDY DIARY

The Perfect News Portal

പുരോഗമനവാദികളും അനാചാരത്തിന്റേയും അന്ധവിശ്വാസത്തിന്റേയും പ്രചാരകരായി മാറുന്നു ആനി രാജ

കൊയിലാണ്ടി: കേരളത്തിലെ പുരോഗമനവാദികളും അന്ധവിശ്വാസത്തിന്റേയും അനാചാരത്തിന്റേയും പ്രചാരകമായി മാറുന്നതായി മഹിളാ സംഘം ദേശീയ ജനറൽ സെക്രട്ടറി ആനി രാജ അഭിപ്രായപ്പെട്ടു. നിത്യജീവിതത്തിൽ അനുഷ്ഠിച്ചു കൊണ്ടുവരുന്ന നിസ്സാരമെന്ന് കരുതാവുന്ന അനാചാരങ്ങൾ പിന്നീട് ശക്തി പ്രാപിച്ചു വരുന്നതായി കാണാൻ കഴിയും. അന്ധവിശ്വാസങ്ങൾക്കും ലഹരിക്കുമെതിരെ നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ.
ഇത്തരം അനാചാരങ്ങൾക്ക് പിറകിൽ സാമ്പത്തിക രാഷ്ട്രീയ താല്പര്യങ്ങളും ഒളിച്ച് കടത്തുന്നതായും അവർ സൂചിപ്പിച്ചു. കൊയിലാണ്ടിയിൽ മഹിള സംഘം ജില്ലാ കമ്മറ്റി സംഘടിപ്പി ജാഗ്രതാസദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. കെ.ടി. കല്യാണി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി. വസന്തം, പി.പി നിർമ്മല, ടി ഭാരതി എന്നിവർ സംസാരിച്ചു.