KOYILANDY DIARY

The Perfect News Portal

കണ്ണൂരിൽ തെരുവുനായ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ 11 കാരന് ദാരുണാന്ത്യം

കണ്ണൂരിൽ തെരുവുനായ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ 11 കാരന് ദാരുണാന്ത്യം. മുഴപ്പിലങ്ങാട് കെട്ടിനകത്തെ നിഹാലാണ് മരിച്ചത്. നായയുടെ ആക്രമണത്തിൽ കുട്ടിയുടെ അരയ്ക്ക് താഴെ ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ബോധരഹിതനായ നിലയിലാണ് നാട്ടുകാർ നിഹാലിനെ കണ്ടെത്തിയത്.

ഭിന്നശേഷിക്കാരനായ നിഹാൽ വീടിൻ്റെ ഗെയിറ്റിന് പുറത്ത് ഇറങ്ങിയപ്പോൾ തെരുവ് നായകൾ കൂട്ടമായി ആക്രമിക്കുകയായിരുന്നു. വീടിൻ്റെ 300 മീറ്റർ അകലെയാണ് ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.