KOYILANDY DIARY

The Perfect News Portal

മദ്യ-മയക്കുമരുന്ന് മാഫിയകൾക്കെതിരെ യുവ സമൂഹം ഉണർന്ന് പ്രവർത്തിക്കണം.

മേപ്പയ്യൂർ: മദ്യത്തിനും  – മയക്കുമരുന്നിനുമെതിരെ യൂത്ത് ലീഗ് ജനകീയ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻ്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മദ്യ-മയക്കുമരുന്ന് മാഫിയകൾക്കെതിരെ യുവ സമൂഹം ഉണർന്ന് പ്രവർത്തിക്കണമെന്നും, എം.ഡി.എം.എ പോലുള്ള മാരക മയക്കുമരുന്നിന്ന് അടിമകളായി സംസ്ഥാനത്തുടനീളം എത്രയോ യുവാക്കളുടെ ജീവൻ നഷ്ടപ്പെട്ട് പോയിട്ടും അതിൽ നിന്ന് പാഠം ഉൾക്കൊള്ളുവാൻ യുവ സമൂഹം തയ്യാറാവത്തത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നരക്കോട് കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന്  വില്പനക്കെതിരെയും, വർദ്ധിച്ച് വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെയും യൂത്ത് ലീഗ് നേതൃത്വത്തിൽ സാംസ്കാരിക, സാമൂഹ്യ, രാഷ്ട്രീയ മേഖലകളിലുള്ളവരെ ഉൾപ്പെടുത്തി നരക്കോട് സെൻ്ററിൽ നടത്തിയ ജനകീയ ജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെ ഒപ്പ് ശേഖരണവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.കെ.എൻ റസാഖ് അധ്യക്ഷത വഹിച്ചു.
Advertisements
കെ.എം എ അസീസ് പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. എ.വി.അബ്ദുല്ല, രമ്യ നരക്കോട്, ഫൈസൽ ചാവട്ട്, മുജീബ് കോമത്ത്, സഞ്ജയ് കൊഴുക്കല്ലൂർ, എൻ.എം ദാമോദരൻ, എം.കെ രാമചന്ദ്രൻ, വി.പി ശിവദാസൻ, എം.പി അജ്മൽ, പി.ടി.ഷാഫി, റാമിഫ് അബ്ദുല്ല,അസ്നം മുബാറഖ് എന്നിവർ സംസാരിച്ചു.