KOYILANDY DIARY.COM

The Perfect News Portal

ഗണിത ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം നേടിയ അലോക് നാഥിനെ അനുമോദിച്ചു

കൊയിലാണ്ടി: ഗണിത ശാസ്ത്രമേളയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ അലോക് നാഥിനെ അനുമോദിച്ചു. ശ്രീ ഗുരുജിവിദ്യാനികേതൻ സ്ക്കൂൾ ക്ഷേമ സമിതി, മാതൃസമിതി, ശിശു വാടിക സമിതി, വിദ്യാലയ സമിതി എന്നിവയുടെ നേതൃത്വത്തിലാണ് അനുമോദനം സംഘടിപ്പിച്ചത്. കൊയിലാണ്ടി ചെറിയമങ്ങാട് ബീച്ചിലെ മത്സ്യതൊഴിലാളിയായ ഗംഗോത്രിയിൽ ജിനീഷിൻ്റെയും രമ്യയുടെയും മകനാണ് അലോക് നാഥ് ഈ നേട്ടം കൈവരിച്ച് നാടിന് അഭിമാനമായത്.
ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ശാസ്ത്ര- ഗണിതശാസ്ത്ര മേളയിൽ ഗണിത ശാസ്ത്രം യു.പി വിഭാഗം സ്റ്റിൽ മോഡലിനാണ് കൊയിലാണ്ടി ശ്രീ ഗുരുജിവിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൂടിയായ അലോക്നാഥ് ജെ.ആർ രണ്ടാം സ്ഥാനം നേടിയത്.
Share news
error: Content is protected !!