KOYILANDY DIARY

The Perfect News Portal

റേഷൻ സംവിധാനം അട്ടിമറിക്കുന്നെന്ന് ആരോപിച്ച് കോൺഗ്രസ്സ് ധർണ്ണ

കൊയിലാണ്ടി : റേഷൻ സംവിധാനം അട്ടിമറിച്ച് ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്നെന്നാരോപിച്ച് കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി. പെരുവട്ടൂരിൽ നടന്ന ധർണ ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷനായി.

പി. രത്ന വല്ലി, നടേരി ഭാസ്ക്കരൻ, ടി.പി കൃഷ്ണൻ, വി.ടി സുരേന്ദ്രൻ, വേണുഗോപാൽ, അരുൺ മണമൽ, പി.കെ പുരുഷോത്തമൻ, അൻസാർ കൊല്ലം, സുനിൽ വിയ്യൂർ, വിനോദ് കുമാർ, ചെറുവക്കാട് രാമൻ, കെ.ഉണ്ണികൃഷ്ണൻ, കാദർ കുന്നത്ത്, കൗൺസിലർ ജിഷ എന്നിവർ സംസാരിച്ചു. സന്തോഷ് പെരുവട്ടൂർ, മുരളി പാറാട്ട്, ടി.ടി ഷൈജു, ശിശോൺ ദാസ്, റീജ, രമേശ് ഗോപാൽ, കെ. മിഥുൻ എന്നിവർ നേതൃത്വം നൽകി.

Advertisements