KOYILANDY DIARY

The Perfect News Portal

ഓട്ടോറിക്ഷ ഡ്രൈവറുടെ അപകടമരണം. യൂത്ത്‌ കോൺഗ്രസ്‌ നേതാവിനെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കണമെന്ന് സിഐടിയു

ഓട്ടോറിക്ഷ ഡ്രൈവറുടെ അപകടമരണം. യൂത്ത്‌ കോൺഗ്രസ്‌ നേതാവിനെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കണമെന്ന് സിഐടിയു ചീരാൽ മേഖലാ കമ്മിറ്റി. കഴിഞ്ഞ മാസം 27 ന്‌ വൈകിട്ട് നമ്പിക്കൊല്ലിയിലെ ഓട്ടോ ഡ്രൈവറും നിർധന കുടുംബത്തിൻ്റെ ആശ്രയവുമായ അരുണിനെ ചീരാലിലെ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ സുജിത്തിൻ്റെ കാറിടിച്ച്‌ വീഴ്‌ത്തുകയും, അപകട ശേഷം കാർ നിർത്താതെ പോവുകയായിരുന്നു.
പിറകിൽ വന്ന വാഹനത്തിലെ രണ്ടു യാത്രക്കാരാണ്‌ അരുണിനെ പരിക്കേറ്റ നിലയിൽ റോഡരികിൽ കണ്ടത്‌. പിന്നീട്‌ സഹോദരൻ വരുണും അരുണിൻ്റെ കൂട്ടുകാരും ചേർന്ന്‌ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക്‌ ഗുരുതരമായതിനാൽ പിന്നീട്‌ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും കോഴിക്കോട്‌ മെഡിക്കൽ കോളേജിലും ചികിത്സിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്‌. അപകടം നടന്നയുടൻ ആശുപത്രിയിൽ എത്തിച്ച്‌ ചികിത്സ നൽകാൻ കഴിയാതിരുന്നതാണ്‌ മരണത്തിന്‌ പ്രധാന കാരണമായത്‌.
Advertisements