KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബാലുശ്ശേരിക്കടുത്ത് കരുമലയിലാണ് അപകടം. ബൈക്ക് യാത്രക്കാരനായ വേങ്ങേരി കാളാണ്ടി താഴയിൽ അഭിഷേക് (21) ആണ് മരിച്ചത്.

അഭിഷേകിൻ്റെ ഒപ്പം യാത്ര ചെയ്തിരുന്ന കലൂട്ടി കാരപ്പറമ്പ് സ്വദേശി അതുല്യയെ (18) ഗുരുതരമായ പരിക്കുകളോടെ ആശുപതിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. താമരശ്ശേരി ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്കിൽ കല്ല് ലോഡുമായി പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.