KOYILANDY DIARY

The Perfect News Portal

കോട്ടയത്ത് യുവാവ് മധ്യവയസ്കയെ കൊലപ്പെടുത്തി

കോട്ടയത്ത് യുവാവ് മധ്യവയസ്കയെ കൊലപ്പെടുത്തി. അമ്പാറ സ്വദേശിനി ഭാർഗവി (48) യാണ് കൊല്ലപ്പെട്ടത്. ഇവർക്ക് ഒപ്പം താമസിച്ചിരുന്ന ബിജുമോൻ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് വിവരം.

കഴിഞ്ഞ രണ്ട് വർഷമായി ഭാർഗവിയും ബിജുമോനും ഒരുമിച്ചാണ് താമസിച്ച് വരുന്നത്. ഇരുവരും വേറെ വിവാഹം കഴിച്ചിട്ടുണ്ട്. മദ്യപിച്ച ശേഷമുണ്ടായ തർക്കത്തെ തുടർന്ന് പാര ഉപയോഗിച്ച് കൊല്ലുകയായിരുന്നുവെന്നാണ് വിവരം. പിന്നീട് പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.